പാക്കിസ്ഥാനിലെ ഒരു ഷോപ്പിംഗ് മാളിലുണ്ടായ തീപിടുത്തത്തിൽ 13 പേര്‍ മരിച്ചു. പൊള്ളലേറ്റും ശ്വാസംമുട്ടിയുമാണ് സ്ത്രീയും കുഞ്ഞുമുള്‍പ്പെടെ 13 പേര്‍ മരിച്ചത്. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദുരന്തത്തില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ദുഖം രേഖപ്പെടുത്തി.
ലാഹോറിലെ അനാര്‍ക്കലി ബസാറിലെ വാച്ചുകളും തുണികളും വില്‍ക്കുന്ന ഷോപ്പിംഗ് സെന്ററിന്റെ പ്രധാന കവാടത്തിലാണ് തീ പടർന്ന് പിടിച്ചത്. മാളിന്റെ പിന്നിലൂടെ പുറത്തു കടക്കാൻ വഴിയില്ലായിരുന്നു. പിന്നീട് തീ മറ്റ് ഭാഗങ്ങളിലേക്കും പടരുകയായിരുന്നു. മാളിന്റെ പിന്നിലൂടെ പുറത്തു കടക്കാൻ വഴിയില്ലാത്തതിനാല്‍ മരണ സംഖ്യ ഉയരാന്‍ കാരണമായി തീരുകയായിരുന്നു. ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.