ചൈനയിലെ ഫാക്ടറിയില്‍ വന്‍ തീ പിടുത്തം: പതിനെട്ട് മരണം
ചൈനയിലെ കിഴക്കൻ ഷാൻഡോംങ് പ്രവിശ്യയിലുള്ള ഭക്ഷ്യ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ പതിനെട്ട് പേർ മരിച്ചു. പതിമൂന്ന് പേർക്ക് പൊള്ളലേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമായി തുടരുകയാണ്.
തീപിടുത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല. ഈ കാര്യത്തില്‍ പൊലീസും അധികൃതരും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രി ഏഴ് മണിക്കാണ് ഷൗഗുവാങ് പട്ടണത്തിലെ കാരറ്റ് പായ്ക്ക് ചെയ്യുന്ന ലോംങ്‌യുവാൻ ഫാക്ടറിയിൽ തീപിടുത്തമുണ്ടായത്. രണ്ടര മണിക്കൂറിന് ശേഷമാണ് തീ അണയ്ക്കാനായത്.