ഇന്ത്യന്‍ വംശജന്‍ അമേരിക്കയിലെ ഫെഡറല്‍ ജഡ്ജിയായി

Webdunia
വെള്ളി, 2 മെയ് 2014 (15:13 IST)
അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ സുപ്രധാനമായ ചുമതലകളിലേക്കെത്തുന്നത് സാധാരണയായിരിക്കുകയാണ്. ഒടുവിലായി ഇന്ത്യന്‍ വംശജനായ മനിഷ് ഷാ ഫെഡറല്‍ ജഡ്ജിയായതാണ് പുതിയ വാര്‍ത്ത. വടക്കന്‍ സംസ്ഥാനമായ ഇല്ലിനോയിയിലെ ഫെഡറല്‍ ജഡ്ജിയായാണ് മനിഷ് ഷാ നിയമിതനായത്.

മനീഷിന്റെ നിയമനത്തിന് അമേരിക്കയുടെ സെനറ്റ് ഐക്യ കണ്ഠമായി അംഗീകാരം നല്‍കി. തെക്കന്‍ ഏഷ്യന്‍ മേഖലയില്‍ നിന്നുള്ള ആദ്യത്തെ ഫെഡറല്‍ ജഡ്ജി എന്ന പ്രത്യേകതയും മനീഷിനുണ്ട്. 2001 മുതലാണ് ഇദ്ദേഹം പൊതുജീവിതം ആരംഭിക്കുന്നത്.

അന്നുമുതല്‍ ഇല്ലിനോയിയിലെ യു.എസ് അറ്റോര്‍ണിയുടെ അസിസ്റ്റന്റ് പ്രോസിക്യൂട്ടറായി പ്രവര്‍ത്തിക്കുന്നതിനിടെ യു.എസ് ക്രിമിനല്‍ വിഭാഗത്തിന്റെ മേധാവിയായി നിയമിതനായി. 2011 മുതല്‍ 2012വരെ ക്രിമിനല്‍ അപ്പീല്‍ വിഭാഗം തലവനായി സേവനം അനുഷ്ഠിക്കുകയും ചെയ്തു.

സാന്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന സ്പെഷ്യല്‍ പ്രോസിക്യൂഷന്‍ വിഭാഗത്തിന്റെ ഉപമേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.