ഫെയ്‌സ്ബുക്കും ട്വിറ്ററും ഗൂഗിള്‍ പ്ലസ്സിനും വെല്ലുവിളിയായി പുതിയ ഓണ്‍ലൈന്‍ സൌഹൃദ കൂട്ടായ്മ. എല്ലോ എന്നാണ് പുതിയ സോഷ്യല്‍നെറ്റ്‍വര്‍ക്കിങ് സൈറ്റിന്റെ പേര്. പുതിയ സൈറ്റ് അമേരിക്കയില്‍ തരംഗമായി മാറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരസ്യമില്ലാത്ത സൗഹൃദകൂട്ടായ്മയെന്നു തുറന്നു പ്രഖ്യാപിച്ചാണ് എല്ലോ രംഗത്തെത്തിയിരിക്കുന്നത്.പക്ഷേ മറ്റ് സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് പോലെ എളുപ്പത്തില്‍ അംഗത്വം എടുക്കാനാവില്ല.നിലവിലുള്ള അംഗങ്ങളുടെ ക്ഷണം ലഭിച്ചാല്‍ മാത്രമേ എല്ലോയില്‍ അംഗത്തെമെടുക്കാന്‍ സാധിക്കുകയുള്ളു.സ്വകാര്യ സോഷ്യല്‍ നെറ്റ്‌വര്‍ക്കായി കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ചത്.
എന്നാല്‍ എല്ലോ അടുത്തിടെയാണ് ക്ഷണം ലഭിക്കുന്നവര്‍ക്ക് മാത്രം അംഗമാകാനുള്ള അവസരം നല്‍കി തുടങ്ങിയത്. കഴിഞ്ഞ ആഴ്ച തന്നെ എല്ലോയില്‍ അംഗത്വമെടുക്കാന്‍ വന്‍ തിരക്കാണ്. മണിക്കൂറില്‍ ഏകദേശം 35,000 റിക്വസ്റ്റുകള്‍ എല്ലോയ്ക്ക് ലഭിച്ചതായാണ് എല്ലൊ അവകാശപ്പെടുന്നത്.
പരസ്യം പ്രസിദ്ധീകരിക്കില്ലെന്നും ഉപഭോക്താക്കളുടെ വിവരങ്ങള്‍ പരമരഹസ്യമായി സൂക്ഷിക്കുമെന്നും എല്ലോ ഉറപ്പുതരുന്നു. ഇത്കൂടാതെ സാമൂഹ്യ ശാക്തീകരണവും ഉപഭോക്താക്കള്‍ക്ക് നൂറു ശതമാനം വിശ്വാസ്യതയും എല്ലോ വാഗ്‍ദാനം ചെയ്യുന്നു.