ഫേസ്‌ബുക്കില്‍ ലൈക്കിനായി കാത്തിരുന്നാല്‍ നിനക്ക് 'ഞരമ്പുരോഗ'മാണ്

ബുധന്‍, 13 ഓഗസ്റ്റ് 2014 (13:10 IST)
ഫേസ്‌ബുക്ക് ഭ്രാന്തന്മാര്‍ക്ക് ഏതു നിമിഷവും രോഗം പിടിപ്പെട്ടേക്കാം, രോഗം വേറൊന്നുമല്ല സാക്ഷാല്‍ 'ഞരമ്പുരോഗം'. ഫേസ്‌ബുക്കില്‍ ഫോട്ടോകൾ ഇട്ട ശേഷം ലൈക്കിനായി കാത്തിരിക്കുന്നവർക്ക് 'ഞരമ്പുരോഗ'മാണെന്നാണ് ബ്രിട്ടനിലെ വോൾവർഹാംപ്ടൺ സർവകലാശാല സൈക്കോളജി വിഭാഗം ഗവേഷകരുടെ പഠനത്തില്‍ തെളിഞ്ഞത്. അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളിലൂടെ യൂസറുടെ വ്യക്തിത്വം തിരിച്ചറിയാൻ സാധിക്കുമെന്നും പഠനംപറയുന്നു.

ഫോട്ടോകൾ നിരന്തരം അപ്‌ഡേറ്റ് ചെയ്ത് ലൈക്കിനായി കാത്തിരിക്കുന്നവർ ന്യൂറോട്ടിക്കുകളാണെന്ന് ഗവേഷകർ പറയുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ 17നും 55നും ഇടയിൽ പ്രായമുള്ളനൂറിലധികം പേരെയാണ് പഠനവിധേയമാക്കിയവരില്‍  കൂടുതല്‍ പേരും ഞരമ്പുരോഗത്തിലേക്കുള്ള യാത്രയിലാണ്.

ഇവര്‍ മറ്റുള്ളവരുമായി സബര്‍ക്കം നടത്തുന്നതിനും അടുത്ത് ഇടപെടുന്നതിനും വിമുഖത കാട്ടുന്നവര്‍മാണെന്ന് പഠനം പറയുന്നു. ഇവര്‍ മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചു പറ്റാന്‍ നിരന്തരം ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നത്. മാത്രമല്ല നിരന്തരം പ്രൊഫൈൽ പിക്ചർ മാറ്റുന്നവർ ബഹിർമുഖരാണെന്നും ഗവേഷകർ പറയുന്നു.

വെബ്ദുനിയ വായിക്കുക