ലോകാവസാനം ലോകാവസാനം എന്ന് ചില വ്യാജ പ്രചാരണങ്ങള്‍ കേട്ട് തഴമ്പിച്ചിരിക്കുന്നതുകൊണ്ട് ഇനി അങ്ങനെ പറയുന്നവരെ ആരും ഗൌനിക്കില്ല. എന്നാല്‍ ലോകം അവസാനിക്കാന്‍ പോവുകയാണ് എന്നതിന് ശാസ്ത്രീയമായി തെളിവുകള്‍ ലഭിച്ചു കഴിഞ്ഞു. അത്ഭുതമെന്ന് പറയട്ടെ, ഭൂമിയുടെ അവസാനത്തിന്റെ ഭാഗമായുള്ള ജീവ വര്‍ഗത്തിന്റെ കൂട്ട വംശനാശം കാലങ്ങള്‍ക്ക് മുമ്പേ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അതായത് നിലവില്‍ മനുഷ്യന്‍ ഉള്‍പ്പെടുന്ന ജീവലോകം അതിവേഗത്തില്‍ ഭൂമിയില്‍ നിന്ന് വേരറ്റുപോയിക്കൊണ്ടിരിക്കുകയാണ് എന്നര്‍ഥം.
ഞെട്ടരുത്.. ഇതിനാവശ്യമായ ശക്തമായ തെളിവുകള്‍ ലഭിച്ചുകഴിഞ്ഞു. ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമി അടക്കി വാണിരുന്ന ദിനോസോറുകൾക്ക് വംശനാശം സംഭവിച്ചതുപോലെ മനുഷ്യകുലത്തിനെ കാത്തിരിക്കുന്നത് ദാരുണമായ അന്ത്യമാണ്. സ്റ്റാൻഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി എൻവയോൺമെന്റിലെ പ്രഫ. പോൾ എഹ്‌റിച്ചിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വംശനാശം സംഭവിക്കാൻ സാധ്യതയുള്ള സ്പീഷീസുകളുടെ പട്ടികയും അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇവര്‍ ലോകത്ത് നടന്ന വിവിധ വംശനാശത്തിനേക്കുറിച്ച് പഠിക്കുകയായിരുന്നു. പുരാതനകാലത്തുണ്ടായ അഞ്ച് ബൃഹത്തായ വംശനാശങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത് മനുഷ്യകുലത്തിന്റെയും കുറേ അധികം ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും അന്ത്യത്തിനു കാരണമാകുന്ന ആറാമത്തെ വംശനാശമാണ്. ഇതിന് മുമ്പ് ഇവിടെ അരങ്ങേറിയ അഞ്ച് ബൃഹത്തായ വംശനാശങ്ങൾ എൻഡ് ഓർഡോവിസിയൻ കൂട്ടവംശനാശം, എൻഡ് പെർമിയൻ കൂട്ട വംശനാശം, ലേറ്റ് ഡെവോനിയൻ കൂട്ട വംശനാശം, എൻഡ് ട്രിയാസിക് കൂട്ട വംശനാശം, എൻഡ് ക്രിറ്റാഷ്യസ് കൂട്ട വംശനാശം എന്നിവയാണ്. ആറാമത്തെ കൂട്ട വംശനാശം ആരംഭിച്ച് കഴിഞ്ഞുവെന്നാണ് ഗവേഷകർ പറയുന്നത്. ഇതിനെത്തുടർന്ന് ശതകോടി ജീവനുകൾ പൊലിയും.
ജീവിവർഗങ്ങൾ സാധാരണയുള്ളതിനേക്കാൾ 100 ഇരട്ടി വേഗത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നാമ ജേണൽസയൻസിൽ പ്രസിദ്ധീകരിച്ച പ്രസ്തുത പഠനം ചൂണ്ടിക്കാണിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയാണ് പുരോഗമിക്കുന്നതെങ്കിൽ മനുഷ്യരടക്കമുള്ള വിവിധ ജീവിവർഗങ്ങൾ വിചാരിച്ചതിനേക്കാൾ നേരത്തെ തന്നെ ഭൂമിയിൽ നിന്ന് അപ്രത്യക്ഷരാകും. നട്ടെല്ലുള്ള ജീവികളുടെ ഫോസിൽ റെക്കോർഡുകള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇത്തരം ജീവികളുടെ പഴയ ഫോസിൽ റെക്കോർഡുകൾ അടിസ്ഥാനപ്പെടുത്തി മുൻകാലങ്ങളിലെ വംശനാശനിരക്കും ഇപ്പോഴത്തെ വംശനാശനിരക്കും താരതമ്യം ചെയ്ത് പഠിക്കുകയായിരുന്നു ചെയ്തത്. നട്ടെല്ലുള്ള ജീവികളിൽ മനുഷ്യനടക്കമുള്ളവയുടെ വംശനാശം കഴിഞ്ഞ കാലത്തുള്ളതിനേക്കാൾ ഇരട്ടി വേഗത്തിലാണ് സംഭവിക്കുന്നതെന്ന് ഇതിലൂടെ കണ്ടെത്തുകയും ചെയ്തു.
ജനസംഖ്യാപരമായി പെറ്റുപെരുകിക്കൊണ്ടിരിക്കുന്ന മനുഷ്യന്‍ അവന്റെ ആവാസ വസ്ഥകള്‍ക്കായി പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതാണ് ഇതിനുകാരണം. സന്തുലിതാവസ്ഥക് തകിടം മറിയുന്നതൊടെ ഇത് മറികടക്കാന്‍ പ്രകൃതി നടത്തുന്ന ഇടപെട്ലുകളാകും ആറാമത്തെ വംശനാശത്തിനു കാരണമാകുന്നത്. മനുഷ്യർക്കൊപ്പം മറ്റ് നിരവധി വർഗങ്ങളുടെയും നിലനിൽപ് ഇതിലൂടെ അവതാളത്തിലാകും. തൽഫലമായി 41 ശതമാനം ഉഭയജീവികളും 26 ശതമാനം സസ്തനികളും നിലനിൽപ് ഭീഷണി നേരിടുകയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ ജീവലോകം വലിയോരു പ്രതിസന്ധിഘട്ടത്തില്‍ കൂടിയാണ് കടന്നുപോകുന്നത്.