ജീവിതം അവസാനിപ്പിക്കാനുള്ള നിയമം: ന്യൂസിലാന്റില്‍ മൂന്നുമാസത്തില്‍ ജീവിതം അവസാനിപ്പിച്ചത് 28പേര്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 8 ഫെബ്രുവരി 2022 (08:52 IST)
മാരക രോഗമുള്ളവര്‍ക്ക് ജീവിതം അവസാനിപ്പിക്കാനുള്ള അവകാശം ന്യൂസിലാന്റില്‍ പ്രാബല്യത്തില്‍ വന്ന് ആദ്യ മൂന്നുമാസത്തിനുള്ളില്‍ ജീവിതം അവസാനിപ്പിച്ചത് 28 പേര്‍. കഴിഞ്ഞ നവംബര്‍ ഏഴിനാണ് നിയമം പ്രാബല്യത്തില്‍ വന്നത്. 65.1 ശതമാനം ന്യൂസിലാന്റുകാരുടെ വോട്ടിന്റെ പിന്തുണ നിയമത്തിനുണ്ടായിരുന്നു. സ്ഥിരമായ മാരക രോഗങ്ങളില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ജീവിതം അവസാനിപ്പിക്കാനുള്ള അവസരമൊരുക്കുകയാണ് നിയമം. ജനുവരി 31 വരെയുള്ള കണക്കുകളാണിതെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. 
 
എല്ലാ ആഴ്ചകളിലും ഇതിന്റെ അപ്‌ഡേഷന്‍ സര്‍ക്കാര്‍ പ്രസിദ്ധികരിക്കാറുണ്ട്. ഇതിന്റെ സാധ്യത കൂടുതല്‍ ആളുകളില്‍ എത്തിക്കാനും സാധിച്ചു. നിയമപ്രകാരം 18 വയസിനു മുകളിലുള്ള ഒരു വ്യക്തിക്ക് മാരകമായ രോഗം ഉണ്ടായിരിക്കുകയും അത് ആറുമാസത്തിനുള്ളില്‍ അവരുടെ ജീവനെടുക്കുകയും ചെയ്യുന്ന സാഹചര്യമാണെങ്കില്‍ അവര്‍ക്ക് നിയമപ്രകാരം മരിക്കാനുള്ള അവകാശമുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍