മുബാറക്കിനെ പുനര്‍വിചാരണ ചെയ്യാന്‍ ഉത്തരവ്

വെള്ളി, 5 ജൂണ്‍ 2015 (10:18 IST)
സര്‍ക്കാര്‍ വിരുദ്ധ കലാപങ്ങളില്‍ പങ്കെടുത്തവരെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ഈജിപ്ത് പ്രസിഡന്‍റ് ഹുസ്നി മുബാറക്കിനെ പുനര്‍വിചാരണ ചെയ്യാന്‍ ഉത്തരവ്. രാജ്യത്തെ പരമോന്നത കോടതിയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. 2011ല്‍ അറബ് വസന്തത്തിന്‍റെ ഭാഗമായി നടന്ന പ്രക്ഷോഭത്തില്‍ 900 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച കേസാണ് മുബാറക്കിന് വിനയായത്. 
 
മുബാറക്കിനെതിരായ കേസ് തള്ളിയ കോടതി വിധിക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി സ്വീകരിച്ചാണ് പുനര്‍വിചാരണയ്ക്ക് കോടതി ഉത്തരവിട്ടത്. പുനര്‍വിചാരണ നവംബര്‍ അഞ്ചിന് തുടങ്ങും. അറബ് വസന്തത്തിന്‍റെ ഭാഗമായി നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ കൊലപ്പെടുത്തിയ കേസില്‍ മുബാറക്കിനെ പുനര്‍വിചാരണ ചെയ്യാന്‍ ഉത്തരവായത്. ഈ പ്രക്ഷോഭത്തെ തുടര്‍ന്നാണ് മുബാറക്കിന് അധികാരം നഷ്‌ടമാകുകയായിരുന്നു. 
 

വെബ്ദുനിയ വായിക്കുക