ഇക്വഡോറിൽ വീണ്ടും ഭൂചലനം: ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല

Webdunia
ബുധന്‍, 20 ഏപ്രില്‍ 2016 (16:12 IST)
ഇക്വഡോറിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങ‌ളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസവും ഭൂചലനം രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്ചയുണ്ടായ ഭൂചലനത്തിൽ ഇതുവരെ 416 മരണമാണ് രേഖപ്പെടുത്തിയത്. 
 
തലസ്ഥാനത്തുനിന്നും 70 കി മി ദൂരമുള്ള വടക്ക്പടിഞ്ഞാറൻ മേഖലകളാണ് ഭൂചലനത്തിന്റെ ഉത്ഭവസ്ഥാനം. ജനങ്ങ‌ൾക്ക് സുനാമി മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ചയുണ്ടായ ഭൂചലനത്തിൽ ഏകദേശം 2000ത്തിലധികം പേർക്ക് പരുക്കേൽക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടർന്ന് തീരപ്രദേശത്തുനിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഇതിൽ 18,000 ത്തോളം പേർ ദുരിതാശ്വാസകേന്ദ്രത്തിലാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വൈസ് പ്രസിഡന്റ് ജോർജ് ഗ്ലാസ് അറിയിച്ചു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം