എബോള ബാധയെ തുടര്‍ന്ന് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 1000 കടന്നു. 1800 ലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളായ സിയെറ ലിയോണ്‍, ലൈബീരിയ, ഗിനിയ എന്നിവിടങ്ങളിലാണ് എബോള മരണം വിതയ്ക്കുന്നത്. എബോള മാരകമായി പടരുകയാണ്.
കാലിഫോര്‍ണിയന്‍ കമ്പനി വികസിപ്പിച്ചെടുത്ത പരീക്ഷണ ഘട്ടത്തിലുള്ള മരുന്ന് ചികിത്സക്കായി ഉപയോഗിക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ എത്തിക്‌സ് കമ്മിറ്റി ചര്‍ച്ച ചെയ്തു.
എബോള ബാധിച്ച രണ്ട് അമേരിക്കന്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് ഈ മരുന്ന് നല്‍കിയിരുന്നു. ഇവരുടെ നിലയില്‍ പുരോഗതിയുണ്ടെന്നാണ് അമേരിക്കന്‍ അധികൃതര്‍ നല്‍കുന്ന വിവരം. ഇത് ആഫ്രിക്കയില്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല.