ചൈനയുടെ വടക്ക് പടിഞ്ഞാറുള്ള സിൻജിയാങ് പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ നാല് പേർ മരിച്ചു. 48 പേർക്ക് പരുക്കേറ്റു. റിക്ടർ സ്കെയിലിൽ 6.5 രേഖപ്പെടുത്തിയ ചലനം വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം 9:07നാണ് അനുഭവപ്പെട്ടത്. ആദ്യ ചലനത്തിന് ശേഷം റിക്ടർ സ്കെയിലിൽ 3.0നും 4.6നും മദ്ധ്യേ രേഖപ്പെടുത്തിയ നിരവധി തുടർചലനങ്ങളും ഉണ്ടായി.