അറുപതിനായിരം ദിര്‍ഹത്തില്‍ കൂടുതല്‍ തുകയുമായോ വസ്തുക്കളുമായോ പൊതുവാഹനങ്ങളില്‍ യാത്ര ചെയ്യരുത്: ദുബായ് പൊലീസ്

Webdunia
തിങ്കള്‍, 22 ഫെബ്രുവരി 2016 (12:15 IST)
അറുപതിനായിരം ദിര്‍ഹത്തില്‍ കൂടുതല്‍ തുകയോ അത്രയും വിലപിടിപ്പുള്ള വസ്തുക്കളുമായോ പൊതുവാഹനങ്ങളില്‍ ഇനി മുതല്‍ യാത്രചെയ്യരുതെന്ന് ദുബായ് പൊലീസ് അറിയിച്ചു. ഇത് നിയമ വിരുദ്ധമാണെന്നും ഇത്തരം യാത്രക്കാര്‍ പിടിക്കപ്പെട്ടാല്‍ പിഴ ഒടുക്കേണ്ടിവരുമെന്നും ദുബായ് പൊലീസ് ഗതാഗത സുരക്ഷ വിഭാഗം മേധാവി ലഫ്റ്റനന്റ് കേണല്‍ മുഹമ്മദ് അല്‍ ബാസ്തകി അറിയിച്ചു.

വ്യക്തികളുടെ സുരക്ഷ പരിഗണിച്ചാണ് ഇത്തരം നിയമം കര്‍ശനമാക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഇതിനു മുമ്പ് ലക്ഷങ്ങളുടെ സ്വര്‍ണവും വജ്രവുമായി മെട്രോ ട്രയിനില്‍ യാത്ര ചെയ്ത ജുവലറി സെയില്‍സ്മാന്‍ ഇത്തരത്തില്‍ പിഴ അടച്ചിട്ടുണ്ടെന്നും ദുബായ് പൊലീസ് വ്യക്തമാക്കി.