മരുന്ന് കണ്ടെത്താൻ ഇത്ര ബുദ്ധിമുട്ടോ, അണുനാശിനി കുത്തിവെച്ചാൽ പോരെ, കൊവിഡ് ചികിത്സ നിർദേശവുമായി ട്രംപ്

വെള്ളി, 24 ഏപ്രില്‍ 2020 (12:55 IST)
കൊവിഡ് രോഗം ചികിത്സിക്കുന്നതിനായി ഒറ്റമൂലി നിർദേശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ്ഹൗസില്‍ പതിവ് വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രംപിന്റെ നിർദേശം. അണുനാശിനി ഓരോനിമിഷവും നമ്മള്‍ വൃത്തിക്കായാക്കാന്‍ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അണുനാശിനി കുത്തിവെക്കാൻ സാധിക്കുമെങ്കിൽ അവിടം വൃത്തിയാകും. അണുനാശിനി ശ്വാസകോശത്തിലെത്തിയാല്‍ വൈറസ് ഇല്ലാതാകാന്‍ സാധ്യതയില്ലേ.ട്രംപ് ചോദിച്ചു.
 
അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ കടത്തിവിട്ടുള്ള പരീക്ഷണം രോഗം ഭേദപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന ശാസ്‌ത്ര ഉപദേശകൻ വില്യം ബ്രയാന്റെ നിർദേശത്തെയും ട്രംപ് പിന്താങ്ങി.അള്‍ട്രാവയലറ്റോ മറ്റേതെങ്കിലും ശക്തിയുള്ള പ്രകാശങ്ങളോ ഉപയോഗിച്ച് ഇതുവരെ കൊവിഡ് രോഗികളില്‍ നടത്തിയിട്ടില്ലെന്നും അത്തരമൊരു നീക്കത്തിൽ താൽപ്പര്യം ഉണ്ടെന്നും ട്രംപ് പറഞ്ഞു.
 
അതേസമയം ട്രംപിന്റെ പരാമർശങ്ങൾക്ക് വ്യാപകമായ പരിഹാസമാണ് സോഷ്യം മീഡിയയടക്കമുള്ള ഇടങ്ങളിൽ ലഭിക്കുന്നത്.യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത കാര്യങ്ങളാണ് ട്രംപും വില്ല്യം ബ്രയാനും പറഞ്ഞതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍