ടി20 ലോകകപ്പ് നീളും, ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന വാർത്തയുമായി ഓസീസ് നായകൻ

വെള്ളി, 24 ഏപ്രില്‍ 2020 (12:40 IST)
ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെച്ചേക്കുമെന്ന സൂചന നൽകി ഓസീസ് നായകൻ ആരോൺ ഫിഞ്ച്. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15വരെ ഓസ്ട്രേലിയയിൽ നടക്കേണ്ട ലോകകപ്പ് മത്സരങ്ങൾ മൂന്ന് മാസമെങ്കിലും മാറ്റിവെച്ചേക്കാമെന്ന് ഫിഞ്ച് പറഞ്ഞു.
 
കൊവിഡ് ഭീഷണിക്ക് ശമനമാകാതെ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാവില്ല.കൊവിഡ് ഭീഷണി ഒഴിഞ്ഞാല്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാതെ മത്സരം നടത്തുന്നതിനെ പറ്റി ആലോചിക്കാനാവും. നേരത്തെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. അത്തരമൊരു സാഹചര്യം ആദ്യമായതിനാൽ തുടക്കത്തിൽ ബുദ്ധിമുട്ടായെങ്കിലും താരങ്ങൾ പിന്നീട് പൊരുത്തപ്പെട്ടു.അതുകൊണ്ട് തന്നെ കാണികളില്ലെങ്കിലും അത് മത്സരത്തെ ബാധിക്കില്ല ഫിഞ്ച് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍