പോണ്‍ നടിക്ക് ട്രംപ് നല്‍കിയത് സ്വന്തം പണം; വെളിപ്പെടുത്തലുമായി അഭിഭാഷകന്‍

ബുധന്‍, 14 ഫെബ്രുവരി 2018 (14:35 IST)
പോണ്‍ താരം സ്‌റ്റോമി ഡാനിയേലും അമേരിക്കന്‍ പ്രസി‌ഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ബന്ധം  സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. ട്രംപിന്റെ അഭിഭാഷകന്‍ മൈക്കിള്‍ കോഹെന്‍ നടത്തിയ പ്രസ്‌താവനയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

2006ല്‍ ട്രംപ് ലൈംഗികമായി ഉപയോഗിച്ചെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സ്‌റ്റോമി വെളിപ്പെടുത്തിയത്. ഇവരുടെ വെളിപ്പെടുത്തല്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ താരത്തിന് ട്രംപിന്റെ അഭിഭാഷകന്‍ കോഹെന്‍ പണം നല്‍കിയെന്നായിരുന്നു ആരോപണം.

കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താതിരിക്കാന്‍ സ്‌റ്റോമിന് ട്രംപ് ഓര്‍ഗനൈസേഷനില്‍ നിന്നും പ്രചാരണ ഫണ്ടില്‍ നിന്നും കോഹന്‍ പണമെടുത്തു നല്‍കിയെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. ഇതിനു മറുപടിയുമായിട്ടാണ് അഭിഭാഷകന്‍ രംഗത്തു വന്നത്.  

സ്റ്റോമി ഡാനിയല്‍ അല്ലെങ്കില്‍ സ്‌റ്റെഫിന്‍ ക്ലിഫോര്‍ഡ് എന്ന നടിക്ക് നല്‍കിയത് ട്രംപിന്റെ സ്വന്തം പണമാണ്. ട്രംപ് ഓര്‍ഗനൈസേഷനില്‍ നിന്നോ, പ്രചാരണ ഫണ്ടില്‍ നിന്നോ ഇതിനായി പണം എടുത്തിട്ടില്ല.  തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ വിശദീകരണത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കോഹെന്‍ വ്യക്തമാക്കി. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍