ട്രംപ് കാരണം ഭര്‍ത്താവിനെ ഉപേക്ഷിച്ചു; വേര്‍പിരിയലിന് പിന്നില്‍ ഒരു ‘വമ്പന്‍ ചതി’
വ്യാഴം, 9 ഫെബ്രുവരി 2017 (18:45 IST)
ഡൊണാള്‍ഡ് ട്രംപിനെ അനുകൂലിക്കുകയും തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വോട്ട് രേഖപ്പെടുത്തുകയും ചെയ്‌ത ഭര്‍ത്താവിനെ 73കാരി വിവാഹമോചനം ചെയ്‌തു. ഗെയ്ല്‍ മക്‌കോര്‍മിക് എന്ന മുന്‍ കാലിഫോര്‍ണിയ പ്രിസണ്‍ ഗാര്‍ഡ് ആണ് ഭര്‍ത്താവായ ബില്‍ മക്‌കോര്‍മിക്കില്‍ നിന്ന് വേര്‍പിരിഞ്ഞത്.
ട്രംപിനാണ് താന്‍ വോട്ട് ചെയ്യുന്നതെന്ന് മക്‌കോര്‍മിക് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വഴക്കുകളും തര്‍ക്കങ്ങളുമാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്. ഭര്‍ത്താവ് ട്രംപിനെ അനുകൂലിക്കുകയും അദ്ദേഹത്തിന് വോട്ട് ചെയ്യുകയും ചെയ്‌ത നടപടി തനിക്ക് ആഘാതമായിരുന്നെന്നും ഇനി ഒത്തുപോകാന്‍ സാധിക്കില്ലെന്നും ഗെയ്ല്‍ പറഞ്ഞു.
ഭര്‍ത്താവുമായി പിരിയാന്‍ തീരുമാനിച്ചതിനാല്‍ വാഷിംഗ്‌ടണിലെ അപ്പാര്‍ട്ട്‌മെന്റിലാണ് ഗെയ്ല്‍ താമസിക്കുന്നത്. അതേസമയം, വിവാഹമോചനത്തെക്കുറിച്ച് പ്രതികരിക്കാന്‍ മക്‌കോര്‍മിക് തയാറായില്ല. 1980ലാണ് ഇരുവരും വിവാഹിതരായത്.