വ്ലാഡിമർ പുടിന്‍റെ പാവയാണ് ട്രംപ് എന്ന് ഹിലരി; അന്തിമജനവിധിക്ക് ഇനി മൂന്നാഴ്ച മാത്രം

Webdunia
വ്യാഴം, 20 ഒക്‌ടോബര്‍ 2016 (08:41 IST)
യു എസ് തെരഞ്ഞെടുപ്പിലെ പ്രധാനസ്ഥാനർത്ഥികളുടെ പോരാട്ടം അന്തിനഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. സ്ഥാനാർഥികളുടെ സംവാദത്തിൽ ശക്തമായ വാദങ്ങളും പ്രതിവാദങ്ങളുമായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും ഡെമോക്രറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്‍റനും ചർച്ചയിൽ സജീവമായി കഴിഞ്ഞു.  റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിന്‍റെ പാവയാണ് ട്രംപ് എന്ന് ഹിലരി ആരോപിച്ചു.
 
യുഎസ് സൈന്യത്തെയും രഹസ്യാന്വേഷണ വിദഗ്ധരെയും പരിഗണിക്കാതെ പുടിനോടാണ് ട്രംപിനു പ്രിയമെന്ന് ഹിലറിയുടെ വാദിച്ചു. ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പണം മുടക്കുന്നത് തോക്ക് ലോബിയാണെന്ന് ഹിലരി പറഞ്ഞു. തോക്ക് കൈവശം വെക്കുന്നതിന് പുതിയ നിയമം ആവശ്യമാണ്. സ്ത്രീകളോടു മോശമായി പെരുമാറുന്ന ട്രംപ് പ്രസിഡന്റ് പദവിക്കു യോഗ്യനല്ലെന്ന് ഹിലറി ക്ലിന്റൻ പറഞ്ഞു.
 
രാജ്യത്തിന് തുറന്ന അതിർത്തിയാണ് വേണ്ടതെന്ന ഹിലരിയുടെ നിർദേശത്തെ ട്രംപ് എതിർത്തു. അമേരിക്കക്ക് സുരക്ഷിത അതിർത്തിയാണ് ആവശ്യമെന്ന് ട്രംപ് വ്യക്തമാക്കി. ഹിലരി മുന്നോട്ടുവെച്ച നികുതി നിരക്ക് ജനങ്ങളിൽ നികുതി ഭാരം ഇരട്ടിയായി വർധിപ്പിക്കും. ഇന്ത്യ ഏഴ് ശതമാനവും ചൈന എട്ട് ശതമാനവും സാമ്പത്തിക വളർച്ച നേടിയപ്പോൾ അമേരിക്ക ഒരു ശതമാനം വളർച്ച മാത്രമാണ് നേടിയതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
Next Article