ജയിച്ചാൽ മാത്രമേ തെരഞ്ഞേടുപ്പ് ഫലം അംഗീകരിക്കുകയുള്ളുവെന്ന് റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ്. അവസാന സംവാദത്തിൽ ഫലം അംഗീകരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെയായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം വേദി വിട്ടത്. എന്നാൽ ഇതിനുപിന്നാലെയാണ് വിവാദ പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്നും എന്നാല്‍ നിയമപരമായി ചോദ്യംചെയ്യേണ്ടിവന്നാല്‍ അതും ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.