ഭര്‍ത്താവായിരുന്ന പൂച്ച ചത്തു; 41കാരി വളര്‍ത്തുനായയെ വിവാഹം കഴിക്കുന്നു

Webdunia
വ്യാഴം, 23 ജൂലൈ 2015 (16:05 IST)
വളര്‍ത്തുനായയെ വിവാഹം കഴിക്കാന്‍ ഒരുങ്ങി ഡൊമിനിക് ലെസ്ബിറല്‍ എന്ന 41കാരി ഇക്കാര്യത്തില്‍ വാര്‍ത്തകളില്‍ നിറയുന്നു. എട്ടുവര്‍ഷം ഭര്‍ത്താവായിരുന്ന പൂച്ച ചത്തപ്പോള്‍ ആദ്യം കുറച്ച് കാലം വിഷമത്തിലായിരുന്നു ലെസ്ബിറല്‍.  എന്നാല്‍ പിന്നീട് വിഷമം മാറിയപ്പോള്‍ വളര്‍ത്തുനായയെ ലെസ്ബിറല്‍ വരനായി തെരഞ്ഞെടുക്കുകയായിരുന്നു. ഡൊറെക്ക് എന്ന പൂച്ചയായിരുന്നു എട്ട് വര്‍ഷമായി ഈ ഹോളണ്ടുകാരിയുടെ പ്രിയതമന്‍. എന്നാല്‍ തന്റെ 19-ആമത്തെ വയസില്‍ ഈ പൂച്ച വൃക്കരോഗത്തെ തുടര്‍ന്ന് മരിച്ചതോടെ ഡൊമിനിക്ക് ജീവിതത്തില്‍ ഒറ്റപ്പെടുകയായിരുന്നു.

ആ പൂച്ചയ്ക്ക് മൂന്ന് വയസുള്ളപ്പോള്‍ തന്റെ കൈയിലെത്തിയിരുന്നുവെന്നാണവര്‍ പറയുന്നത്. 16 വര്‍ഷം ഇതിനൊപ്പം ചെലവഴിക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്നും അതില്‍ 8 വര്‍ഷം പൂച്ച തന്റെ ഭര്‍ത്താവായിരുന്നുവെന്നും ഡൊമിനിക്ക് പറയുന്നു. പൂച്ചയുടെ മരണശേഷം ട്രാവിസിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെക്കുറിച്ചും ഡൊമിനിക്കിന് ഏറെ പറയാനുണ്ട്. താനും ഈ നായയും വളരെ അടുപ്പമുണ്ടെന്നും ഇപ്പോള്‍ തന്നെ ഏറെ സമയം ഒരുമിച്ച് ചെലവഴിക്കാറുമുണ്ടെന്നാണ് യുവതി
അഭിമാനത്തോടെ പറയുന്നത്.തങ്ങള്‍ക്ക് പരസ്പരം നന്നായി അറിയാമെന്നും അവര്‍ വ്യക്തമാക്കുന്നു.