അര്‍ജന്റീനയുടെ ഫുട്‌ബോള്‍ താരം ഡിഗോ ബരിസോണി കാറപകടത്തില്‍ മരിച്ചു

Webdunia
ബുധന്‍, 29 ജൂലൈ 2015 (12:20 IST)
അര്‍ജന്റീന ഫുട്‌ബോള്‍ താരം ഡിഗോ ബരിസോണി കാറപകടത്തില്‍ മരിച്ചു. ഫസ്റ്റ് ഡിവിഷന്‍ ക്ലബ്ബായ ലാനസ്സിന്റെ കളിക്കാരനാണ്.

ലാനസില്‍ നിന്ന് പരിശീലനത്തിനായി കാറില്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഡിഗോയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിച്ചാണ് അപകടമുണ്ടായത്. ഡിഗോ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.