ബംഗ്ലാദേശില്‍ യാത്രാ ബോട്ടുമുങ്ങി 29 പേര്‍ മരിച്ചു. ശക്തമായ കൊടുങ്കാറ്റിലും തിരമാലയിലുംപ്പെട്ടാണ് മേഘ്‌ന നദിയില്‍ യാത്രാബോട്ട് മുങ്ങിയത്.
200 പേര്‍ കയറിയ യാത്രാബോട്ട് പ്രതികൂല കാലാവസ്ഥയില്‍പ്പെട്ട് മുങ്ങുകയായിരുന്നു. മരിച്ചവരില്‍ 16 പേര്‍ സ്ത്രീകളാണ്. 40 പേര്‍ മറ്റൊരു ബോട്ടില്‍ കയറി രക്ഷപ്പെട്ടു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ നടന്നു വരുകയാണ്. മരണസംഖ്യ ഇനിയും കൂടുമെന്നാണ്
അധികൃതര്‍ നല്‍കുന്ന സൂചന. രണ്ട് ബോട്ടുകള്‍ ഉപയോഗിച്ച് മുങ്ങിയ ബോട്ട് ഉയര്‍ത്തി തീരത്തെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു.
എന്നാല്‍ വടംപൊട്ടിയതിനെത്തുടര്‍ന്ന് ശ്രമം പാളുകയായിരുന്നു. അപകടത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍നിന്ന് 50 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് മാറി മുന്‍ഷിഗഞ്ച് ജില്ലയിലാണ് അപകടം നടന്നത്.