39,000 അടി മുകളിൽനിന്നും വിമാനം താഴേക്ക് പതിച്ചു, പിന്നീട് സംഭവിച്ചത് ഇങ്ങനെ !

Webdunia
വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (14:49 IST)
അറ്റ്‌ലാന്റയിൽനിന്നും യാത്രക്കാരുമായി ലോഡർഡെയ്‌ലിലേക്ക് തിരിച്ച ഡെൽറ്റയുടെ ഫ്ലൈറ്റ് 2353 വിമാനം ഒന്നര മണിക്കൂറിന് ശേഷം ആളുകളെ ഭീതിയുടെ മുൾമുനയിൽ നിർത്തി. 39,000 അടി ഉയരത്തിൽ പറക്കവെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി താഴേക്ക് കുതിക്കുകയായിരുന്നു. ഏഴര മിനിറ്റോളമാണ് യാത്രക്കാർ ജീവിതത്തിനും മരണത്തിനും ഇടയിലൂടെ കടന്നുപോയത്.
 
വിമാനം 39,000 അടി ഉയരത്തിൽ പറക്കുന്നതിനിടയിൽ 10,000 അടി താഴേക്ക് പതിക്കുകയായിരുന്നു.  വിമാനം പെട്ടന്ന് തഴേക്ക് കുതിച്ചതോടെ ക്യാബിനിലെ പ്രഷറിന് മാറ്റം വന്നു. ഇതോടെ യാത്രക്കാരുടെ മൂക്കിൽനിന്നും ചെവിയിൽനിന്നും രക്തം വരാൻ തുടങ്ങി വിമാനത്തിലെ ഓക്സിജൻ മാസ്കുകുകൾ താഴേക്ക് വീണു. തങ്ങൾ മരിക്കാൻ പോവുകയാണ് എന്ന് യാത്രക്കാർ ഉറപ്പിച്ച നിമിഷങ്ങളായിരുന്നു പിന്നീട്.
 
വിമാനത്തിൽ പെട്ടന്നുണ്ടായ അപകടത്തെ കുറിച്ച് പൈലറ്റുമാരോ ക്യാബിൻ ക്രൂവോ യാത്രക്കാർക്ക് വിവരങ്ങൾ ഒന്നും നൽകിയിരുന്നില്ല. വിമാനം താഴേക്ക് പതിക്കുകയണ് എന്ന് വ്യക്തമായതോടെ പലരും ഫോണിൽ കുടുംബാംഗങ്ങൾക്ക് സന്ദേശം അയച്ചു. നിരവധിപേർ വിമാനത്തിൽനിന്നു ചിത്രങ്ങൾ ട്വീറ്റ് ചെയ്തു. ഒടുവിൽ താംപായിൽ വിമാനം അടിയന്തരമായി ഇറക്കിയതോടെയാണ് യാത്രക്കാരുടെ ശ്വാസം നേരെ വീണത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article