ഇറാനില്‍ ഫെയ്സ്ബുക്കില്‍ പ്രവാചകനെ അപമാനിച്ചു പോസ്റ്റ് ഇട്ട ബ്ലോഗര്‍ക്ക് വധശിക്ഷ.സൊഹൈല്‍ എന്ന ബ്ലോഗര്‍ക്കാണ് വധശിക്ഷ ലഭിച്ചത്.
ഇയാള്‍ക്ക് എട്ടോളം ഫെയ്സ്ബുക്ക് പ്രൊഫൈലുകളുള്ള ഇയാള്‍ ഇതിലൂടെ പ്രവാചകനെ നിന്ദിച്ചു പോസ്റ്റിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.തന്റെ മാനസികാവസ്ഥ മോശമായതിനാലാണ് ഇങ്ങനെ പോസ്റ്റിട്ടതെന്നാണ് ഇയാളുടെ ന്യായീകരണം.
എന്നാല്‍ സൊഹയിലിന്റെ ഭാഗത്ത് തെറ്റു കണ്ടെത്തിയ കോടതി വധ ശിക്ഷയ്ക്കു വിധിയ്ക്കുകയായിരുന്നു. സൊഹയില്‍ ഇറാനില്‍ അറിയപ്പെടുന്ന ഒരു ബ്ലോഗറാണെന്നാണ് റിപ്പോര്‍ട്ടുകള്‍.