അമേരിക്കയിലെ ഒരു വീട്ടില്‍ നിന്ന് അച്ഛനേയും ഏഴുമക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കയിലെ മേരിലാന്‍ഡിലെ പ്രിന്‍സസ് ആനെ നഗരത്തിലാണ് സംഭവം. റോഡ്‌നി ടോഡിന്റേയും (36) രണ്ടു ആണ്‍മക്കളുടെയും അഞ്ചുപെണ്‍മക്കളുടെയും മൃതശരീരങ്ങളാണ് വീട്ടില്‍ നിന്ന് കണ്ടെത്തിയത്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വിഷവാതകം ശ്വസിച്ചതാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. രാത്രിയില്‍ എ.സി പ്രവര്‍ത്തിപ്പിച്ചിരുന്നുവെന്നാണ് ടോഡിന്റെ രണ്ടാനച്ഛന്‍ പറഞ്ഞത്. ഇവര്‍ ഉപയോഗിച്ചിരുന്ന ജനറേറ്റര്‍ അടുത്ത മുറിക്കുള്ളില്‍ ഇന്ധനം തീര്‍ന്ന അവസ്ഥയില്‍ കണ്ടെത്തി. ബില്ലടയ്ക്കാത്തതിനാല്‍ വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍