സിറിയയില്‍ പീരങ്കിയാക്രണം: 21 പേര്‍ കൊല്ലപ്പെട്ടു
സിറിയയില്‍ വിമതരുടെ പീരങ്കിയാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ അനുയായികള്‍ നടത്തിയ റാലിക്കുനേരേയാണ് പീരങ്കിയാക്രമണം നടന്നത്. 30 പേര്‍ക്ക് പരുക്കേറ്റു.
ജൂണ്‍ മൂന്നിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ഥം നടത്തിയ തെരഞ്ഞെടുപ്പുറാലിക്കുനേരേ ആയിരുന്നു ആക്രമണം. മരിച്ചവരില്‍ കുട്ടിയും ഉള്‍പ്പെടും.
സിറിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ദശാബ്ദങ്ങളായി മത്സരമുണ്ടായിട്ടില്ല. അസദിന്റെ കുടംബത്തില്‍നിന്ന് ആരെങ്കിലും എതിരില്ലാതെ ജനഹിതപരിശോധനയിലൂടെ തെരഞ്ഞെടുക്കപ്പെടുകയാണ് പതിവ്. ഇത്തവണ രണ്ട് സ്ഥാനാര്‍ഥികള്‍ അസദിനെതിരെ മത്സരരംഗത്തുണ്ട്.