സിറിയയില്‍ വിവിധ ഭാഗങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ 49 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ഡമാസ്‌കസിലും ഹോംസിലുമാണ് ആക്രമണങ്ങള്‍ അരങ്ങേറിയത്. ഹോംസില്‍ നടന്ന കാര്‍ബോംബ് സ്‌ഫോടനത്തില്‍ 37 പേരാണ് കൊല്ലപ്പെട്ടത്.
ഡമാസ്‌കസിലെ ഒരു കേന്ദ്ര സാങ്കേതിക സ്ഥാപനത്തിന് നേരെയുണ്ടായ മോര്‍ട്ടാര്‍ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും എണ്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷിയാ വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള അല്‍-ഷാഘോര്‍ പ്രദേശത്താണ് ഈ ആക്രമണം നടന്നത്.
തലസ്ഥാനത്തു നിന്നും വിമതരെ നീക്കിയെന്ന് പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യം അവകാശപ്പെടുമ്പോഴും ആക്രമണങ്ങള്‍ക്ക് ഒരു കുറവുമില്ല. പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജിവെക്കുന്നതിന് പകരം തെരഞ്ഞെടുപ്പിന് ഒരുക്കമാണെന്ന് പറഞ്ഞതിന് ശേഷമാണ് ആക്രമണം നടന്നത്.