അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ മകളുടെ കിടപ്പറയില്‍ കയറിക്കിടന്ന കാമുകനെ പിതാവ് ആളുമാറി വെടിവെച്ചു കൊന്നു. ഇരുപതുകാരിയായ മകള്‍ ബ്രിന്റയുടെ കാമുകന്‍ മാര്‍ക് കാരിയോണിനെ (31) യാണ് ബ്രിന്റയുടെ പിതാവ് ചാള്‍സ് ജോര്‍ദന്‍(41) വെടിവച്ച് കൊന്നത്. ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് ഇയാള്‍ വെടിയുതിര്‍ത്തത്.
മകളുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടതിനെത്തുടര്‍ന്ന് തോക്കുമായെത്തിയ പിതാവ് മുറിയില്‍ കടന്ന് ഉറങ്ങുകയായിരുന്ന മാര്‍ക് കാരിയോണിനെ കൊലപ്പെടുത്തുകയായിരുന്നു. മകളുടെ കാമുകനെ പിതാവ് നേരത്തെ കാണാതിരുന്നതാണ് വെടിയുതിര്‍ക്കാന്‍ കാരണമായതെന്നാണ് സൂചന.
911 എമര്‍ജന്‍സിയില്‍ നടത്തിയ ഫൊണ്‍ സംഭാഷണത്തില്‍ ഇയാള്‍ ആളുമാറിയാണ് മകളുടെ കാമുകന്റെ നേര്‍ക്ക് വെടിയുതിര്‍ത്തതെന്ന് വ്യക്തമാകുന്നുണ്ട്. ഇവര്‍ പരിചയത്തിലായിട്ട് ഒരാഴ്ച മാത്രമായതെയുള്ളു എന്നും ബ്രിന്റ ലഹരിമരുന്നിന് അടിമായാണെന്നും കാരിയോണാണ് ലഹരിമരുന്നുകള്‍ എത്തിച്ചു കൊടുത്തിരുന്നതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സംഭവത്തില്‍ ജോര്‍ദന്റെ വിചാരണ നടന്നുവരികയാണ്.