അമേരിക്കയില്‍ സൈബര്‍ ആക്രമണം; 40 ലക്ഷം ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ചോര്‍ന്നു

Webdunia
വെള്ളി, 5 ജൂണ്‍ 2015 (14:21 IST)
അമേരിക്കയില്‍ സര്‍ക്കാര്‍ സെര്‍വര്‍ ഹാക്ക് ചെയ്യപ്പെട്ടു. സൈബര്‍ ആക്രമണത്തില്‍ ഏതാണ്ട് 40 ലക്ഷം ഫെഡറല്‍ ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്നു. ജീവനക്കാരുടെ വ്യക്തിപരമായ വിവരങ്ങള്‍ സൂക്ഷിക്കുന്ന ഏജന്‍സി സെര്‍വറാണ് സൈബര്‍ ആക്രമണത്തിനിരയായത്.

ചൈനീസ് ഹാക്കറുമാരാണ് ആക്രമണത്തിന് പിന്നിലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഹാക്കിംഗിന്  പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ്  എഫ് ബി ഐ അറിയിച്ചത്. സൈബര്‍ ആക്രമണത്തെപ്പറ്റി  ഏപ്രിലില്‍ സൂചന ലഭിച്ചിരുന്നു.  സൈബര്‍ ആക്രമണം നടന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സെര്‍വറുകള്‍ക്ക് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.