മൃഗങ്ങളെ ലൈംഗികമായി ഉപയോഗിച്ചു; മൃഗസ്നേഹികളായ യുവാക്കള്‍ക്ക് 40 വര്‍ഷം തടവുശിക്ഷ
ശനി, 27 ഏപ്രില്‍ 2019 (14:55 IST)
മൃഗങ്ങളെ ലൈംഗികമായി ചൂഷണം ചെയ്ത മൃഗസ്നേഹികളായ യുവാക്കള്‍ക്ക് തടവ് ശിക്ഷ. സമൂഹത്തിന് മുഴുവന്‍ നാണക്കേടെന്ന് വ്യക്തമാക്കിയ പെൻസിൻവാനിയൻ കോടതി മൂന്ന് യുവാക്കള്‍ക്കും 21 മുതൽ 40 വർഷം വരെയാണ് തടവ് ശിക്ഷ വിധിച്ചത്.
മാത്യു ബ്രു ബേക്കർ, മാർക്ക് മെസിൻ കോഫ്, ടെറി വാലസ് എന്നീ യുവാക്കള്‍ക്കാണ് ക്ലിയർ ഫീൽഡ് കൗണ്ടി ഡിസ്ട്രിക് അറ്റോണി വില്യം ഷാ തടവ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലാണ് യുവാക്കള്‍ മൃഗങ്ങളെ ലൈംഗികമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതും കേസ് ചുമത്തിയതും.
പശു, ആട്, പട്ടി, കുതിര തുടങ്ങിയ മൃഗങ്ങളെയാണ് യുവാക്കള്‍ പീഡനത്തിന് ഇരയാക്കിയത്. മൃഗങ്ങൾക്കെതിരെയുള്ള അപൂർവങ്ങളിൽ അപൂർവമായ കേസായിട്ടാണ് കോടതി സംഭവത്തെ വിശേഷിപ്പിച്ചത്.
യുവാക്കളുടെ സംരക്ഷയില്‍ ഉണ്ടായിരുന്ന മൃഗങ്ങളെ പെൻസിൻവേനിയൻ സൊസൈറ്റി ഫോർ പ്രിവൻഷൻ ക്രൂവലിറ്റി ആനിമൽസ് കേന്ദ്രത്തിലേക്ക് മാറ്റി.