പെൺകുട്ടിയുടെ നഗ്നചിത്രം പ്രതിശ്രുത വരന് അയച്ചുകൊടുത്ത സീരിയൽ നടൻ അറസ്‌റ്റില്‍
പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പ്രതിശ്രുത വരന് അയച്ചു കൊടുത്ത സീരിയൽ നടന്‍ അറസ്‌റ്റില്‍. പാലോട് കരിമൺകോട് സ്വദേശി ഷാനിയാണ് (25) പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ, ഐടി ആക്ട് പ്രകാരം കേസെടുത്തു.
2014ല്‍ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ഷാനി ചോദിച്ചു വാങ്ങിയിരുന്നു. ഇയാളുടെ പെരുമാറ്റം മോശമായതോടെ യുവതി ബന്ധം അവസാനിപ്പിച്ചു. പെണ്‍കുട്ടി വേറെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് അറിഞ്ഞ യുവാവ് യുവതിയുടെ നഗ്നചിത്രങ്ങൾ ഗൾഫിലുള്ള പ്രതിശ്രുത വരന് അയച്ചു നല്‍കുകയായിരുന്നു.
യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച ശേഷം ഷാനി നഗ്ന ചിത്രങ്ങൾ കൈക്കലാക്കുകയായിരുന്നു എന്ന് യുവതി പൊലീസില്‍ മൊഴി നല്‍കി.