ലോകത്ത് കൊവിഡ് മരണങ്ങൾ മുന്നര ലക്ഷം പിന്നിട്ടു, ആകെ രോഗ ബാധിതർ 58 ലക്ഷത്തിലേയ്ക്ക്

വ്യാഴം, 28 മെയ് 2020 (07:27 IST)
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നര ലക്ഷം പിന്നിട്ടു. 3,57,400 പേരാണ് ലോകത്താക്ർ കോവിഡ് ബാധിച്ച് മരിച്ചത്. അകെ കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷത്തോട് അടുക്കുകയാണ്. 57,88,073 ആണ് ലോകത്താകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതിൽ 24,97,140 പേർ രോഗമുക്തി നേടി. ഏറ്റവുമധികം രോഗബധിതരുള്ള അമേരിക്കയിൽ ഇപ്പോഴും സ്ഥിതി ഗുരുതരമായി തുടരുകയാണ്.
 
1.02,107 പേരാണ് കൊവിഡ് ബാധിച്ച് അമേരിക്കയിൽ മാത്രം മരിച്ചത്. കഴിഞ്ഞ 24 മണികൂറിനിടെ 1,535 പേർക്ക് അമേരിയ്ക്കയിൽ ജീവൻ നഷ്ടമായി. 17 ലക്ഷത്തിലധികം പേർക്കാണ് അമേരിക്കയിൽ മാത്രം രോഗബാധ സ്ഥീരീകരിച്ചിരിയ്ക്കുന്നത്. ബ്രസീലിലും സ്ഥിതി ഗുരുതരമാണ്, കഴിഞ്ഞ 24 മണികൂറിനിടെ 1,148 പേർ ബ്രസീലിൽ മരിച്ചു. ഇതോടെ മരണസഖ്യ 25,697 ആയി. വൈസ് ബാധിതരുടെ എണ്ണത്തിൽ പത്താംസ്ഥാനത്താണ് ഇന്ത്യ.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍