യുഎഇയിൽ ഇന്ന് ഉച്ച മുതൽ താമസവിസക്കാർക്ക് പ്രവേശനവിലക്ക്

ആഭിറാം മനോഹർ

വ്യാഴം, 19 മാര്‍ച്ച് 2020 (10:06 IST)
കൊവിഡ് 19 ലോകമെങ്ങും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ യുഎഇയിലെ താമസവിസക്കാർക്ക് യുഎഇ പ്രവേശനവിലക്കേർപ്പെടുത്തി. വ്യാഴാഴ്ച്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് വിലക്ക് നിലവിൽ വരും. ഇതോടെ അവധിക്കായി നാട്ടിലെത്തിയ പ്രവാസികൾക്ക് ഇന്നുമുതൽ യുഎഇയിൽ പ്രവേശനം സാധ്യമാവില്ല.
 
താമസവിസയുള്ളവർക്കുൾപ്പടെ എല്ലാ വിസക്കാർക്കും വിലക്ക് ബാധകമാണ്. നിലവിൽ രണ്ടാഴ്ചത്തേക്കാണ് താമസ വിസക്കാർക്കും പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കൊറോണ വൈറസ് പടരുന്നതിന്‍റെ തീവ്രത അനുസരിച്ച് വിലക്ക് കാലാവധി നീളുന്നതിനും സാധ്യതയുണ്ട്.പ്രതിരോധ നടപടികള്‍ വിലയിരുത്തിയ ശേഷം വിലക്ക് കാലാവധി പുതുക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കും. സന്ദർശക വിസ, വാണിജ്യ വിസ ഉൾപ്പെടെയുള്ള വിഭാഗങ്ങളില്‍ പെടുന്നവർക്ക് യു എ ഇ കഴിഞ്ഞ ദിവസം മുതൽ പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഇതാദ്യമായാണ് താമസവിസക്കാർക്കും യുഎഇ പ്രവേശനവിലക്കേർപ്പെടുത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍