ദീപ്തി പ്രഭ മരിച്ചത് ചൂരക്കറി കഴിച്ചല്ല, മരണകാരണം ബ്രെയിന്‍ ഹെമറേജെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 23 മെയ് 2025 (20:45 IST)
divya
ദീപ്തി പ്രഭയുടെ മരണകാരണം ബ്രെയിന്‍ ഹെമറേജെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബാങ്ക് ജീവനക്കാരി കൂടിയായ യുവതിയെ ശര്‍ദ്ദിച്ച് അവശയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഭക്ഷ്യവിഷബാധ കാരണമാണെന്നാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ ശര്‍ദ്ദി അനുഭവപ്പെട്ട ഭര്‍ത്താവും മകനും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഫ്രിഡ്ജില്‍ വച്ചിരുന്ന ചൂര മീന്‍ കറിവെച്ച് കഴിച്ചതിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവും മകനും ബുധനാഴ്ച രാവിലെ മുതല്‍ ശര്‍ദ്ദില്‍ തുടങ്ങിയിരുന്നു.
 
എന്നാല്‍ ദീപ്തി പ്രഭ പതിവുപോലെ രാവിലെ ബാങ്കില്‍ ജോലിക്ക് പോവുകയായിരുന്നു. വൈകുന്നേരം ഇവരെ ജോലി സ്ഥലത്തുനിന്ന് ഭര്‍ത്താവ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുകയും പിന്നാലെ ദീപ്തി ശര്‍ദ്ദിച്ചു കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍