ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിന് സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്ത മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 23 മെയ് 2025 (20:09 IST)
mariakutty
ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിന് സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്ത മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. തൊടുപുഴയില്‍ നടന്ന ബിജെപി ഇടുക്കി നോര്‍ത്ത് ജില്ലാ വികസിത കേരളം കണ്‍വെന്‍ഷനില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചത്. 
 
രാജീവ് ചന്ദ്രശേഖര്‍ മറിയക്കൂട്ടിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിന് പിന്നാലെ 88 കാരനായ മറിയക്കുട്ടിയുടെ  സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. പിന്നാലെ കോണ്‍ഗ്രസിന്റെ വിവിധ സമരവേദികളിലും മറിയക്കുട്ടി പങ്കെടുത്തിരുന്നു. പിന്നീട് കെപിസിസി മറിയക്കുട്ടിക്ക് വീട് നിര്‍മ്മിച്ചു നല്‍കി. കഴിഞ്ഞ ജൂലായില്‍ കെപിസിസി പ്രസിഡണ്ടായിരുന്നു കെ സുധാകരന്‍ നേരിട്ട് എത്തിയാണ് മറിയ കുട്ടിക്ക് വീടിന്റെ താക്കോല്‍ കൈമാറിയത്.
 
മറിയക്കുട്ടിയുടെ സമരത്തിന് പിന്നാലെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി മറിയക്കുട്ടിയെ നേരിട്ട് സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കാത്ത പെന്‍ഷന്‍ താന്‍ നല്‍കുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍