251മരണം, 2000ത്തോളം പേര്‍ക്ക് പരുക്ക്; 17 സൈനികർക്ക് 141 വർഷം തടവ് ശിക്ഷ

വ്യാഴം, 20 ജൂണ്‍ 2019 (20:06 IST)
2016ല്‍ ഉർദുഗാൻ സർക്കാരിനെ അട്ടമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 17 മുതിർന്ന സൈനിക ജനറല്‍‌മാര്‍ക്കാണ് 141 വർഷം ജീവപര്യന്തം തടവിന് വിധിച്ചു. തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലെ ജയിലിൽ നടന്ന വിചാരണയ്‌ക്ക് ഒടുവിലാണ് ശിക്ഷ വിധിച്ചത്.

2002ല്‍ വധശിക്ഷ നിര്‍ത്തലാക്കിയ രാജ്യമായ തുര്‍ക്കിയില്‍ കഠിനമായ ശിക്ഷാവിധികളാകും സൈനിക ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുക. ഒരിക്കല്‍ പോലും പരോള്‍ അനുവദിക്കില്ല. ശക്തമായ സുരക്ഷയുള്ള സെല്ലുകളില്‍  ജീവിതകാലം മുഴുവന്‍ ഇവര്‍ക്ക് കഴിയേണ്ടി വരും.

249 പേരുടെ മരണം, 2000ത്തോളം പേരുടെ പരുക്ക്, പ്രസിഡൻറിനെ വധിക്കാൻ ശ്രമിച്ചു, സായുധ സംഘത്തെ നയിക്കൽ, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. 2017ലാണ് വിചാരണ ആരംഭിച്ചത്. 224 പേരുടെ വിചാരണയാണ് നടന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍