അസ്യൂസിന്റെ സെൻ ബ്രാൻഡിൽ പുറത്തിറക്കുന്ന സ്മാർട്ട്‌ഫോണുകൾക്കും ലാപ്‌ടോപ്പുകൾക്കും വിലക്കേർപ്പെടുത്തി സുപ്രീം കോടതി മെയ് 28 മുതലുള്ള ആറാഴ്ച കാലത്ത് സെൻ ബ്രാൻഡിംഗിലുള്ള സ്മാർട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും വിൽക്കുന്നതാണ് സുപ്രീം കോടതിയുടെ സിംഗിൾ ബെഞ്ച് വിലക്കിയിരിക്കുന്നൽത്. സെൻ എന്ന ട്രേഡ്മാർക്ക് ഇന്ത്യയിൽ മറ്റൊരു കമ്പനിക്ക് അനുവദിച്ചതാണ് എന്ന് കണ്ടെത്തിയതോടെയാണ് സുപ്രീം കോടതിയുടെ നടപടി.
ടെലി കെയർ നെറ്റ്‌വർക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഇന്ത്യയിലെ ഉപയോഗത്തിനായി 2008 രജിസ്റ്റർ ചെയ്ത ട്രേഡ്മാർക്കാണ് സെൻ (Zen) സ്മാർട്ട്‌ഫോണുകളും, ടാബുകളും ഉൾപ്പടെയുള്ള ഗാഡ്ജറ്റുകൾക് പുറത്തിരക്കുന്ന കമ്പനിയാണിത്. തങ്ങളുടെ ട്രേഡ്മാർക്ക് അസ്യൂസ് അനധികൃതമായി ഉപയോഗിക്കുന്നു എന്ന് കാട്ടി ടെലികെയർ കോടതിയെ സമീപിക്കുകയായിരുന്നു.
കേസിൽ അന്തിമ തീരുമാനം കോടതി കൈക്കൊണ്ടിട്ടില്ല. തർക്കം നിലനിൽക്കുന സാഹചര്യത്തിലാണ് സെൻ ബ്രാൻഡിംഗിലുള്ള സ്മർട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും ഇന്ത്യയിൽ വിൽക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തിയത്. സുപ്രീം കോടതിയുടെ വിലക്ക് അസ്യൂസിന് വൻ തിരിച്ചടിയാണ്. സ്മാർട്ട്‌ഫോണുകളുടെയും ലപ്ടോപ്പുകളും വിൽപ്പനയിൽ വിധി വലിയ കുറവുണ്ടാക്കും.