ഉത്തരകൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം പരാജയപ്പെട്ടതായി റിപ്പോർട്ട്. മൊബൈൽ ലോഞ്ചറിൽ നിന്നും വിക്ഷേപിക്കാവുന്ന മുസുഡാൻ മിസൈലുകൾ വെള്ളിയാഴ്ച രാവിലെ 5.35 ന് രാജ്യത്തിന്റെ കിഴക്കൻ തീരത്ത് നിന്നായിരുന്നു വിക്ഷേപിച്ചത്. ദക്ഷിണ കൊറിയന്‍ ന്യൂസ് ഏജന്‍സിസായ യോനാപാണ് പരീക്ഷണം പരാജയപ്പെട്ടത് സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്.
3,000 കി മി ആണ് മിസൈലിന്റെ ദൂരപരിധി. അതേസമയം, ഇതിനുമുൻപ് 500 കി മി ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണം ഇതിന് മുൻപ് നടന്നിരുന്നു. യു എൻ രക്ഷാസമിതിയുടെ എതിർപ്പിനെ അങണിച്ച് നടപ്പിലാക്കിയ ഈ വിക്ഷേപണം വലിയ പ്രതിഷേധങ്ങൾക്ക് ഇടവരുത്തിയിരുന്നു. അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങി അനേകം രാജ്യങ്ങൾ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.