ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും വലിയ ആത്മീയ മാര്‍ഗ്ഗമായി കരുതുന്നതാണ്‍ കുമ്പസാരം. തന്റെ പാപാം കഴുകിക്കളയാന്‍ വിശ്വാസി അവശ്യം അനുഷ്ഠിക്കേണ്ടതാണ് കുമ്പസാരം. കുമ്പസാര രഹസ്യം ഒരിക്കലും പുറത്തുപറയാന്‍ പാടില്ലെന്നാണ് എല്ലാ ക്രിസ്തീയ സഭകളുടേയും ശൈലി. എന്നാല്‍ ഈ ശൈലിയില്‍ നിന്ന് മാറി ഗുരുതരമായ ക്രിമിനല്‍ കുറ്റം ചെയ്തവരുടെ കുമ്പസാര രഹസ്യം പൊലീസിനേ അറിയിക്കാന്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചു.
നാലു നൂറ്റാണുകള്‍ പഴക്കമുള്ള പാരമ്പര്യമാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് തെറ്റിക്കാന്‍ പോകുന്നത്. മാനഭംഗക്കേസുകളിലെ പ്രതികള്‍ കുമ്പസാരം നടത്തിയാല്‍ വിവരം അവര്‍ പോലീസിനു കൈമാറണമെന്ന് ചര്‍ച്ച് ഓഫ് ഓസ്‌ട്രേലിയ സുന്നഹദോസ് ഥീരുമാനിഞ്ച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നീക്കം.
ബാല ലൈംഗിക പീഡനം, ബാല ലൈംഗികത തുടങ്ങിയ പോലുള്ള കാര്യങ്ങള്‍ ജയിലിലേക്ക് എത്തേണ്ടവ തന്നെയാണെന്നും ആസ്‌ട്രേലിയന്‍ സുന്നഹദോസ് പറയുന്നു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലേ മുന്‍ ബിഷപ് ജോണ്‍ ഗ്ലാഡ്‌വിന്റെ നേതൃത്വത്തിലാണ് കുമ്പസാര പരിഷ്കാരത്തിനായുള്ള നീക്കം നടക്കുന്നത്. ബാല പീഡനവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പുരോഹിതര്‍ ഉള്‍പ്പെട്ട കേസുകള്‍ അന്വേഷിച്ചത് ജോന്‍ ഗ്ലാഡ്‌വിന്റെ നേതൃത്വത്തിലായിരുന്നു.
അതേ സമയം ബിഷപ്പിന്റെ നീക്കങ്ങളോട് യാഥാസ്ഥിക സമൂഹം എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇങ്ങിനെയാണെങ്കില്‍ വിശ്വാസികളുടെ തുറന്ന് പറച്ചിലുകള്‍ കുറയാന്‍ ഇടയാക്കുമെന്നും വിശ്വാസികള്‍ പറയുന്നു. കുമ്പസാരിക്കുമ്പോള്‍ യേശുവിന്റെ പ്രതിപുരുഷനോടാണ് തെറ്റുകള്‍ ഏറ്റു പറയുന്നു എന്ന നൂറ്റാണ്ട് പഴക്കമുള്ള വിശ്വാസത്തിന് മങ്ങലേല്‍ക്കുമെന്നാണ് വിശ്വാസികളുടേയും പക്ഷം.