ജീവനക്കാര്‍ക്ക് കമ്പനിയുമായുള്ള ബന്ധം ദൃഢമാക്കാന്‍ ഏതൊരു തൊഴിലുടമയും പലകാര്യങ്ങളും ചെയ്യാറുണ്ട്. ചില ആളുകള്‍ തങ്ങളുടെ ജീവനക്കാരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് കാണാറുള്ളത്. ചിലര്‍ ഇന്‍സന്റീവും ബോണസും കൊടുക്കും. ചിലര്‍ ടാര്‍ജറ്റ് അച്ചീവ് ചെയ്താല്‍ ടീമിനെ ഔട്ടിങിന് കൊണ്ടുപോകുകയുമൊക്കെ ചെയ്യാറുണ്ട്.
എന്നാല്‍ ചൈനയിലെ ഒരു ഓഫീസില്‍ നിന്നുള്ള ഒരു വീഡിയോ ദൃശ്യം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കമ്പനിയുമായുള്ള ബന്ധം ദൃഢമാകാന്‍ ബോസ് യുവതികളായ ജീവനക്കാരെ ആലിംഗനം ചെയ്ത് ഉമ്മ വെക്കുകയാണ് ചെയ്തത്. ഇതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.