ചൈനയുടെ വാക്കുകേട്ട് ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ച നേപ്പാളിന് ചൈനയുടെ സൗഹൃദം വിനയായി. നേപ്പാളിന്റെ റൂയി ഗ്രാമം ഉള്‍പ്പെടെ 11പ്രദേശങ്ങള്‍ ചൈന അതിക്രമിച്ച് കൈയടിക്കിയതായി അന്താരാഷ്ട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നേപ്പാളിലെ കമ്യൂണിസ്റ്റ് ഭരണകൂടം ഇതിനോട് ഇതുവരെയും പ്രതികരിച്ചില്ല.
കൈയേറിയ പ്രദേശങ്ങളില്‍ ചൈന നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. നേപ്പാളിന്റെ അതിര്‍ത്തിയോട് ബന്ധപ്പെട്ടുകിടക്കുന്ന നാലുജില്ലകളിലൂടെ ഒഴുകുന്ന 11നദികളെ ഗതിമാറ്റി ഒഴുക്കിയാണ് ചൈന പ്രദേശങ്ങള്‍ കൈയടക്കുന്നത്. 36ഹെക്ടര്‍ പ്രദേശങ്ങള്‍ നേപ്പാളിന് ഇതിനോടകം നഷ്ടപ്പെട്ടിട്ടുണ്ട്.