12 എയർ ടു എയർ മിസൈലുകൾ വരെ പ്രയോഗിയ്ക്കം, പാകിസ്ഥാന് ചൈന സായുധ ഡ്രോണുകൾ കൈമാറുന്നു

Webdunia
ചൊവ്വ, 7 ജൂലൈ 2020 (08:36 IST)
ഇന്ത്യൻ അതിർത്തിയിൽ സംഘർഷം തുടരുനതിനിടെ പാകിസ്ഥാന് തന്ത്രപ്രധാന ആയുധങ്ങൾ കൈമാറാൻ ഒരുങ്ങി ചൈന. ഒരേസമയം നിരീക്ഷണത്തിനും ആക്രമണത്തിനും ഉപയോഗിയ്ക്കാവുന്ന അത്യാധുനിക ആളില്ലാ വിമാനമാണ് ചൈന പാകിസ്ഥാന് കൈമാറുന്നത്. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പുതിയ നേവൽ താവളം സംരക്ഷിയ്ക്കുന്നതിനും സാമ്പത്തിക ബന്ധം ദൃഢമാക്കുന്നതിന്റെയും ഭാഗമായാണ് ആയുധ കൈമാറ്റം വിശേഷിപ്പിയ്ക്കപ്പെടുന്നത് എങ്കിലും ഇരു രാജ്യങ്ങളുടെയും സൈനിക സാമ്പത്തിക ബന്ധം ഇന്ത്യയെ ലക്ഷ്യംവയ്ക്കുന്നതാണ്.
 
വിങ് ലൂംഗ് ഡ്രോണുകളുടെ സൈനിക പതിപ്പായ 4 ജിജെ 2 ഡ്രോണുകളാണ് ചൈനാ പാകിസ്ഥാന് കൈമാറുന്നത്. . ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി, പീപ്പിൾസ് ലിബറേഷൻ ആർമി നേവിയുടെ ഗ്വാഡാർ തുറമുഖത്തെ പുതിയ താവളം. എന്നിവയുടെ സംരക്ഷണയ്ക്കായാണ് സായുധ ഡ്രോണുകൾ കൈമാറുന്നത്. 12 എയർ ടു എയർ മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തത്താൻ ശേഷിയുള്ളതാണ് ചൈനയുടെ ഈ സായുധ ഡ്രോണുകൾ. 
 
ചെങ്ഡു എയർക്രാഫ്റ്റ് ഇൻഡസ്ട്രിയൽ കമ്പനിയാണ് വിങ് ലൂങ് 2 നിർമ്മിയ്ക്കുന്നത്. 4000 കിലോമീറ്റർ വേഗതയിൽ പറക്കാൻ സാധിയ്ക്കുന്ന ഈ സായുധ ഡ്രോണിന് എയർഗ്രൗണ്ട് മിസൈലുകൾ വരെ വഹിയ്ക്കാൻ ശേഷിയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 2008 മുതൽ 2018 വരെയുള്ള കാലയളവിൽ 163 ഓളം സായുധ ഡ്രോണുകൾ മറ്റു രാജ്യങ്ങളിലേയ്ക്ക് ചൈന കയറ്റി അയച്ചിരുന്നു. ഇത് സാമ്പത്തികമാണെങ്കിൽ പാകിസ്ഥാന് ചൈന ആയുധങ്ങൾ നൽകുന്നത് ഇന്ത്യയെ ലക്ഷ്യംവച്ചാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article