കല്യാണം മുടക്കിയ യുവതിയെ തെരുവിലിട്ട് നഗ്നയാക്കി മര്‍ദ്ദിച്ചു

ശനി, 13 സെപ്‌റ്റംബര്‍ 2014 (12:51 IST)
കല്യാണം മുടക്കിയായ യുവതിയെ മൂന്നുയുവതികൾ സംഘംചേർന്ന് തെരുവിലിട്ട് തല്ലി ചതച്ച് നഗ്നയാക്കി. കിഴക്കൻ ചൈനയിലെ ജിനാൻ നഗരത്തിലാണ് സംഭവം നടന്നത്. മൂവര്‍ സംഘത്തിലെ ഒരാളുടെ പ്രണയത്തില്‍ യുവതി കരടായതാണ് മര്‍ദ്ദനത്തിന് കാരണമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

തെരുവില്‍ വെച്ച് കരുതിക്കൂട്ടി മൂവര്‍ സംഘം യുവതിയെ നേരിടുകയായിരുന്നു. ഓടി അടുത്തെത്തിയ മൂന്നുയുവതികൾ യുവതിയെ അടിക്കുകയായിരുന്നു. തുടക്കത്തില്‍ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും യുവതിയെ മൂവരും ചേര്‍ന്ന് അടിച്ച് നിലത്തിട്ടു. എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ട് യുവതിയെ ചവിട്ടുകയും ഇടിക്കുകയും ചെയ്തത്. സംഘം യുവതിയുടെ വസ്ത്രം വലിച്ചൂരിയശേഷം ടോപ്പും അടിവസ്ത്രയും പൂർണമായി കീറിയെറിയുകയായിരുന്നു.

യുവതി നഗ്നത മറയ്ക്കാൻ നോക്കിയെങ്കിലും മൂവര്‍ സംഘം യുവതി കൈയില്‍ പിടിച്ചിരുന്ന പാതി വസ്ത്രവും പിടിച്ചു വാങ്ങുകയും യുവതിയുടെ നഗ്നത വഴിയാത്രക്കാര്‍ക്ക് കാണാന്‍ പാകത്തില്‍ കിടത്തുകയും ചെയ്തു. ഈ സമയം തന്നെ മൂവര്‍ സംഘത്തിന്റെ കൂടെ വന്ന മറ്റൊരു യുവതി സംഭവങ്ങള്‍ വീഡിയോ കാമറയിലാക്കുകയും ചെയ്തു. മർദ്ദനവും നഗ്നയാക്കലും നടക്കവെ നിരവധിപേർ റോഡിലൂടെ പോകുന്നുണ്ടെങ്കിലും ആരും പ്രശ്നത്തിൽ ഇടപെട്ടില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക