അങ്ങനെ ചൈനയും പറഞ്ഞു, ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന്

Webdunia
ബുധന്‍, 29 ഏപ്രില്‍ 2015 (10:55 IST)
നേപ്പാള്‍ ദുരന്തത്തില്‍ ആദ്യം ഓടിയെത്തി നേപ്പാളിനെ ദുരിതത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ വമ്പന്‍ സന്നാഹങ്ങള്‍ക്കിടെ പിന്നോക്കം പോയ ചൈന ഒടുവില്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇന്ത്യയുടെയും ചൈനയുടെയും അതീത്തി രാജ്യമാണ് നേപ്പാള്‍. അവരെ സഹായിക്കുന്നതില്‍ ഇന്ത്യയ്ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തങ്ങള്‍ക്ക് ആഗ്രഹമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ദിരിതാശ്വാസത്തില്‍ ഇന്ത്യയ്ക്കൊപ്പമെത്താന്‍ ചൈന മത്സരിക്കുകയാണെന്നു മാധ്യമങ്ങളും നേപ്പാളിനെ ഇന്ത്യയും ചൈനയും പകുത്തെടുത്താണ് സഹായിക്കുന്നതെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രി മഹേന്ദ്ര ബഹാദൂര്‍ പറഞ്ഞതുമാണ് പ്രസ്താവനയുമായി രംഗത്ത് വരാന്‍ ചൈനയെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. അപകടങ്ങള്‍ വരുമ്പോള്‍ സഹകരിക്കുന്നതില്‍ ശത്രുത നോക്കാറില്ലെന്ന് പറഞ്ഞ ചൈനീസ് വിദേശകാര്യ മന്ത്രി നേപ്പാളിന്റെ പുനര്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയ്ക്കൊപ്പം സഹകരിക്കുമെന്നും വെളിപ്പെടുത്തി.

അതിനിടെ ഇന്ത്യന വായൂസേന കൂടുതല്‍ ഹെലികോപ്റ്ററുകള്‍ നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്. നേപ്പാളിലേക്ക് ഇന്ത്യ ദുരന്ത നിവാരണസേനയുടെ എട്ട് യൂണിറ്റുകള്‍, കരസേന, മെഡിക്കല്‍ സംഘങ്ങള്‍, ഭക്ഷണം, വസ്ത്രം, മരുന്ന്, ടെന്റുകള്‍ തുടങ്ങി നിരവധി സഹായങ്ങള്‍ എത്തിച്ചിട്ടുണ്ട്. ദിവസവും ഭക്ഷണവും വെള്ളവും ഇന്ത്യ വായൂസേനയുടെ സഹായത്തോടെ എത്തിക്കുന്നുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.