ജനാധിപത്യം നടപ്പിലാക്കണമെന്നും ഹോങ്കോംഗ് ചീഫ് എക്സിക്യൂട്ടീവ് രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഹോങ്കോംഗിലെ തെരുവുകളില്‍ നടക്കുന്ന് സമര മുറകള്‍ക്ക് നേരേ ചൈനയുടെ പരിഹാസം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പള്‍സ് ഡെയിലിയാണ് സമരക്കാര്‍ക്ക് പരിഹാസവും മുന്നറിയിപ്പുമായി രംഗത്ത് വന്നത്.
ജനാധിപത്യം തേടിയുളള കുടനിവര്‍ത്തല്‍ പ്രക്ഷോഭം വിജയം വരിക്കില്ലെന്നും, രാജ്യത്തൊരിടത്തും ഇത്തരം പ്രക്ഷോഭങ്ങള്‍ അംഗീകരിക്കരുതെന്നും
പത്രത്തിന്റെ ഒന്നാം പേജില്‍ കൊടുത്ത ലേഖനത്തില്‍ പറയുന്നു. പ്രക്ഷോഭകരുടേത് വെറും സ്വപ്‌നമാണെന്ന് കളിയാക്കിയ പത്രം, നിയമവാഴ്ചയെ തകിടം മറിച്ചുകൊണ്ടുളള ജനാതിപത്യവത്കരണത്തിലൂടെ കലാപസമാനമായ സാഹചര്യമായിരിക്കും രാജ്യത്ത് ഉടലെടുക്കുകയെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്
അതേസമയം വിദ്യാര്‍ത്ഥി ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ള സമരാനുകൂലികള്‍ ഇപ്പോഴും നിരത്തില്‍ തമ്പടിച്ചിരിക്കയാണ്. പാര്‍ട്ടി പത്രത്തില്‍ ഇത്തരം ലേഖനം വന്നതിനു പിന്നാലെ ബലപ്രയോഗത്തിലൂടെ പ്രക്ഷോഭകരെ ഒഴിപ്പിക്കാന്‍ ഭരണകൂടം തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.