ശനിയാഴ്ച ചൈനയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മൂന്നു മരണം

Webdunia
ശനി, 4 ജൂലൈ 2015 (13:59 IST)
ചൈനയില്‍ ശനിയാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ മൂന്നുപേര്‍ മരിച്ചു. 75ഓളം പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെയാണ് ചൈനയുടെ പടിഞ്ഞാറന്‍ പ്രദേശത്ത് ഭൂകമ്പം ഉണ്ടായത്. 
 
ഷിന്‍ജിയാങ് മേഖലയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പിഷാനില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള ഹോട്ടന്‍ സിറ്റിയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്.
 
ഭൂകമ്പത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. 30 മില്യണ്‍ ഡോളറിന്റെ നാശനഷ്‌ടം ഉണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 
 
വെള്ളിയാഴ്ച പിഷാനിലുണ്ടായ ഭൂകമ്പത്തില്‍ ആറുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.