ചൈന-റഷ്യ പ്ലസ്‌ അമേരിക്ക ലൈന്‍: അമേരിക്കയിലേക്കുള്ള ചൈനീസ് ട്രെയിന്‍

Webdunia
വെള്ളി, 9 മെയ് 2014 (14:49 IST)
വന്നു വന്ന് ഈ ചൈനക്കെരെക്കൊണ്ടു തോറ്റു. എപ്പൊഴും ആളുകളെ വിസ്മയിപ്പിക്കാന്‍ അവര്‍ എന്തെങ്കിലുമൊക്കെ കണ്ടുപിടിക്കും അല്ലെങ്കില്‍ ഉണ്ടാക്കി കൂട്ടും. ഇപ്പൊഴിതാ അമേരിക്കയിലേക്ക് ട്രെയിനോടിക്കാനാണത്രെ അവരുടെ പ്ലാന്‍!

ചൈന-റഷ്യ പ്ലസ്‌ അമേരിക്ക ലൈന്‍ എന്ന ഇരട്ടപ്പേരിട്ടിരിക്കുന്ന ബുള്ളറ്റ്‌ ട്രെയിന്‍ സര്‍വീസ്‌ പൂര്‍ത്തിയാകാന്‍ 13,000 കിലോമീറ്റര്‍ നീളത്തില്‍ റെയില്‍ പാത നിര്‍മിക്കേണ്ടി വരും എന്നൊന്നും അവര്‍ക്ക് പ്രശ്നമല്ല. പധതിക്കായുള്ള പ്രാരംഭ നടപടികള്‍ ഇതിനോടകം തന്നെ അവര്‍ തുടങ്ങിക്കഴിഞ്ഞു.

വടക്കുകിഴക്കന്‍ ചൈനയില്‍ നിന്നും ആരംഭിക്കുന്ന റെയില്‍ പാത റഷ്യ, കിഴക്കന്‍ സൈബീരിയ, ബെറിംഗ്‌ സ്ട്രൈറ്റ്‌, അലാസ്ക, കാനഡ എന്നിവടങ്ങളിലൂടെയും സഞ്ചരിച്ച് പസഫിക്‌ സമുദ്രത്തില്‍ നിര്‍മിക്കുന്ന ടണലിലൂടെ അലാസ്കയും കാനഡയും കടന്നായിരിക്കും യുഎസിലെത്തുക.

റഷ്യക്കും അലാസ്കക്കും മധ്യേയുള്ള ബെറിംഗ്‌ സ്ട്രൈറ്റ്‌ കടക്കാന്‍ കടലിനടിയിലൂടെ 200 കിലോമീറ്റര്‍ നീളത്തില്‍ ടണല്‍ നിര്‍മിക്കേണ്‍്ടി വരുമെന്ന്‌ ബെയ്ജിംഗ്‌ ടൈംസ്‌ റിപ്പോര്‍ട്ടു ചെയ്തു.  ഇത്തരമൊരു റെയില്‍പാതയെക്കുറിച്ച റഷ്യ വര്‍ഷങ്ങളായി ആലോചിച്ചു വരികയായൊരുന്നു.