38 യാത്രക്കാരുമായി ചിലിയിൽ വിമാനം അപ്രത്യക്ഷമായി; ആശങ്ക

തുമ്പി ഏബ്രഹാം

ചൊവ്വ, 10 ഡിസം‌ബര്‍ 2019 (12:28 IST)
മുപ്പത്തിയെട്ടു യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ചിലിയുടെ സൈനിക വിമാനം കാണാതായി. തെക്കൻ നഗരമായ പുന്റാ അരീനയിൽ നിന്നും പറന്നുയർന്ന വിമാനമാണ് കാണാതായത്. 
 
വിമാനത്തിൽ ഉണ്ടായിരുന്നവരിൽ 21 പേർ യാത്രക്കാരും 17 പേർ ജീവനക്കാരുമാണ്. സി130 ഹെർക്കുലീസ് വിമാനമാണ് കാണാതായതെന്ന് ചിലിയൻ അധികൃതർ അറിയിച്ചു. 
 
പ്രാദേശിക സമയം 4.55നാണ് വിമാനം പറന്നുയർന്നത്. 6.13നാണ് കൺട്രോളുമായുള്ള ബന്ധം നഷ്ടമായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍