Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 November 2025
webdunia

വിവാഹ പൂര്‍വ്വ ലൈംഗികബന്ധം: ചാട്ടവാര്‍ അടിയേല്‍ക്കുന്നതിനിടെ തളര്‍ന്ന് വീണ് യുവാവ്, ശിക്ഷ തുടര്‍ന്ന് അധികൃതര്‍

വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് ഇന്തോനേഷ്യക്കാരനായ യുവാവിന് 100 ചാട്ടവാര്‍ അടി ശിക്ഷ വിധിച്ചത്.

Indonesia

റെയ്‌നാ തോമസ്

, ശനി, 7 ഡിസം‌ബര്‍ 2019 (13:22 IST)
ചാട്ടവാര്‍ അടി ശിക്ഷയ്ക്കിടെ ബോധം പോയ യുവാവിന് പ്രാഥമിക ശ്രുശ്രൂഷ നല്‍കിയ ശേഷം ശിക്ഷ പൂര്‍ത്തീകരിച്ച് ഭരണാധികാരികള്‍. വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് ഇന്തോനേഷ്യക്കാരനായ യുവാവിന് 100 ചാട്ടവാര്‍ അടി ശിക്ഷ വിധിച്ചത്. 
 
ഇന്തോനേഷ്യയിലെ സുമാത്രയിലെ അക്കെയിലാണ് സംഭവം. മുസ്‍ലിം മതനിയമങ്ങള്‍ പ്രാബല്യത്തിലുള്ള ഇവിടെ ചൂതാട്ടവും, മദ്യപാനവും, ഗേ- വിവാഹപൂര്‍വ്വ ലൈംഗിക ബന്ധം എന്നിവയെല്ലാം ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. പൊതുജനമധ്യത്തിലാണ് ഈ കുറ്റങ്ങള്‍ക്കുള്ള ശിക്ഷ നടപ്പിലാക്കുക.
 
അന്താരാഷ്ടതലത്തില്‍ വിവിധ സംഘടനകള്‍ അപലപിച്ചിട്ടുള്ളതാണ് പൊതുമധ്യത്തിലുള്ള ചാട്ടവാറടി ശിക്ഷ. ഇന്തോനേഷ്യയിലെ മത നിയമങ്ങള്‍ ശക്തമായി പിന്തുടരുന്ന പ്രദേശമാണ് അക്കെ. വിവാഹത്തിന് മുന്‍പ് ലൈംഗിക പുലര്‍ത്തിയെന്ന കുറ്റത്തിന് 22 വയസുള്ള യുവാവിനാണ് വ്യാഴാഴ്ച 100 ചാട്ടവാര്‍ അടി ശിക്ഷ വിധിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു വിഡ്ഡി കോടതിക്കും എന്നെ വിചാരണ ചെയ്യാനാവില്ല. വെല്ലുവിളിച്ച് നിത്യാനന്ദ, വീഡിയോ !