മുപ്പത്തിനാലാം വയസ്സിൽ പ്രധാനമന്ത്രി, ചരിത്രം രചിച്ച് സന്നാ മാരിൻ

അഭിറാം മനോഹർ

തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (12:06 IST)
ഫിൻലൻഡിന്റെ ചരിത്രത്തിലെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാനൊരുങ്ങി സന്നാ മാരിൻ. വിശ്വാസവോട്ടെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ആന്റി റിന്നെ പരാജയപ്പെട്ടതിനെ തുടർന്ന് രാജിവെച്ചതോടെയാണ് ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയായ സന്നയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. 
 
പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നതോടെ ലോകത്ത് നിലവിൽ സേവനമനുഷ്ടിക്കുന്ന പ്രധാനമന്ത്രിമാരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായ സന്നാ മാരിൻ. 2015 മുതൽ ഫിൻലൻഡ് പാർലമെന്റ് അംഗം കൂടിയാണ് ഇവർ. 
 
തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതിൽ നന്ദിയുണ്ടെന്നും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവർത്തിക്കുമെന്നും സന്നാ പറഞ്ഞു. "എന്റെ വയസോ ജെൻഡറോ കാര്യമാക്കുന്നില്ല. " 
 
ചൊവാഴ്ചയാണ് സന്നാ മാരിൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍