വ്യോമാതിര്‍ത്തി ലംഘിച്ചു; ചാര്‍ട്ടര്‍ വിമാനം ഇറാനിലിറക്കി

Webdunia
ഞായര്‍, 7 സെപ്‌റ്റംബര്‍ 2014 (12:09 IST)
140 യാത്രക്കാരുമായി അഫ്ഗാനിസ്താനില്‍നിന്ന് ദുബായിലേക്ക് പോയ ചാര്‍ട്ടര്‍ വിമാനം ഇറാനില്‍ അടിയന്തരമായിറക്കി. ഇറാന്റെ വ്യോമാതിര്‍ത്തി ലംഘിച്ചത് മൂലമാണ് അടിയന്തര ലാന്‍ഡിഗ് നടത്തിയത്.

മണിക്കൂറുകളോളം ഇറാനില്‍ നിര്‍ത്തിയിട്ട വിമാനം നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം ദുബായിലേക്ക് പറന്നു. അഫ്ഗാനില്‍ അമേരിക്കന്‍ സൈന്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ജീവനക്കാരുമായി ബംഗ്രാം സൈനിക വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനമാണ് ആശങ്ക പരത്തിയത്.

അതിര്‍ത്തി കടന്ന് വന്ന വിമാനം ശ്രദ്ധയില്‍പെട്ട ഇറാന്‍ അധികൃതര്‍ ഉടന്‍ അഫ്ഗാനിലേക്ക് തിരിച്ചുപറക്കണമെന്ന് നിര്‍ബന്ധിച്ചു. ഇന്ധനം കുറവാണെന്നറിയിച്ചതോടെ ദുബായിയോട് ചേര്‍ന്നുള്ള ഇറാന്‍ പട്ടണമായ ബന്ദര്‍ അബ്ബാസിലേക്ക് തിരിച്ചുവിടാനായി നിര്‍ദേശം. ചര്‍ച്ചകള്‍ക്കൊടുവില്‍ വിമാനം ദുബായിലേക്ക് പറക്കാന്‍ അനുമതി നല്‍കുകയായിരുന്നുവെന്നാണ് സൂചന.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.